കറിക്കൂട്ടം -നാവിലൂറും നാട്ടുരുചികളും തേടി
പൊതാവൂര്‍ .സ്കൂള്‍ ഹരിത സേനയുടെ ആഭിമുഖ്യത്തില്‍
ഓണഘോഷത്തിന്റെ ഭാഗമായി പൂക്കള മത്സരം ,മാവേലിഎഴുന്നള്ളത്ത് ,കുടുംബശ്രീ ഉനിറ്റ്‌കള്‍ക്കയി കറിക്കൂട്ടം,അടുക്കള ക്വിസ് ,ആരോഗ്യപാചക ക്ലാസ്സ് സങ്കടിപ്പിച്ചു .സിവിക് കൊടക്കാട് അടുക്കളക്വിസ് നയിച്ചു .കെബീയാര്‍ കണ്ണന്‍ ക്ലാസ്സ് എടുത്തു ,പഞ്ചായത്ത് മെമ്പര്‍ പി .കുഞ്ഞികണ്ണന്‍ സമ്മാനദാനം നിര്‍വഹിച്ചു .15 കുടുംബശ്രീ കളില്‍ നിന്നായി 100 സ്തീകള്‍ പങ്കെടുത്തു .ഓണസദ്യയും ഉണ്ടായി
നാട്ടുരുചി യുടെ പെരുമ വിളിച്ചറിയിച്ച കറി ക്കൂട്ടത്തില്‍ വിവിധ തരം ഇലകള്‍ ,കാമ്പ്, ,കൂമ്പ് ,താള് ,ചെമ്പ് ,ചക്ക തുടങ്ങിയവ ഉപയോഗിച്ച് 50 ലധികം വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു .